Connect with us

Malappuram

തോട്ടിലെ ഒഴുക്കില്‍ പെട്ട് മൂന്ന് വയസ്സുകാരി മരിച്ചു

Published

|

Last Updated

കല്‍പ്പകഞ്ചേരി | വീടിന് സമീപത്തെ തോട്ടില്‍ ഒഴുക്കില്‍ പെട്ട് പിഞ്ചു ബാലിക മരിച്ചു. മലപ്പുറം കല്‍പകഞ്ചേരി പൊട്ടേങ്ങല്‍പടി തൃത്താല ജാഫറിന്റെ മകള്‍ ആഇശ (മൂന്ന്) യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് കുട്ടി ഒഴുക്കില്‍ പെട്ടത്. വീടിന്റെ മുന്നിലെ ചെറിയ തോട്ടില്‍ കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. രക്ഷിതാക്കള്‍ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടുകാര്‍ തോട്ടില്‍ നടത്തിയ തിരച്ചിലിലാണ് ദൂരെയുള്ള കാവപ്പുര പള്ളിക്ക് സമീപത്തെ ഓവുപാലത്തിനടുത്ത് കുടുങ്ങി കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ കോട്ടക്കല്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: ഉമ്മു സല്‍മ, സഹോദരങ്ങള്‍: ജാസിം, ജാനിയ, ജന്ന.