Connect with us

Kerala

മഹത്വമുള്ള മകനായിരുന്നു അവൻ;  സാഥേയുടെ മാതാവ് നീലാ സാഥേ

Published

|

Last Updated

 നാഗ്പൂർ| മഹത്വമുള്ള മകനായിരുന്നു അവൻ. രാജ്യത്തിനായി ഇപ്പോൾ സ്വന്തം ജീവനും ത്യജിച്ചു. മറ്റുള്ളവർക്ക് അവശ്യനേരത്ത് സഹായമെത്തിക്കാൻ എപ്പോഴും ഒന്നാമനായിരുന്നു. അവന്റെ അധ്യാപകർ ഇപ്പോഴും അവനെ അഭിനന്ദിക്കുകയാണ്. കരിപ്പൂർ വിമാനാപകടത്തിൽ കൊല്ലപ്പെട്ട പൈലറ്റ് ക്യാപ്റ്റൻ ഡി വി സാഥേയുടെ മാതാവ് നീലാ സാഥേ.

ഇന്നലെ കോഴിക്കോട് കരിപ്പൂരിലുണ്ടായ വിമാനാപകടത്തിൽ പൈലറ്റ് ഡി വി സാഥേയും കോ പൈലറ്റും കൊല്ലപ്പെട്ടിരുന്നു. ഇവരുൾപ്പെടെ 18 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ദമ്പതികളായ ഇന്ത്യൻ ആർമി റിട്ടയേർഡ് കേണൽ വസന്ത് സാഥേക്കും ഭാര്യ നീലക്കും ജോലിക്കിടെയാണ് രണ്ട് മക്കളെയും നഷ്ടമായത്. അവന് പകരം ദൈവത്തിന് ഞങ്ങളെ വിളിച്ചു കൂടായിരുന്നോ. കണ്ണീരോടെ നീലാ ചോദിച്ചു.

പിതാവിന്റെ പാത പിന്തുടർന്നാണ് രണ്ട് മക്കളും സൈന്യത്തിൽ ചേർന്നത്. മൂത്തമകൻ വികാസ് കരസേനയിലായിരുന്നു. 22ാമത്തെ വയസ്സിൽ 1981ൽ ഫിറോസ്പൂരിലുണ്ടായ അപകടത്തിൽ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

നാഷനൽ ഡിഫൻസ് അക്കാഡമിയിലെ പൂർവ വിദ്യാർഥിയായിരുന്ന ക്യാപ്റ്റൻ സാഥേ ഹൈദരാബാദ് എയർ ഫോഴ്‌സ് അക്കാഡമിയിൽ നിന്ന് 1981 പുറത്തിറങ്ങിയത് സ്വോർഡ് ഓഫ് ഓണർ ബഹുമതി സ്വന്തമാക്കിയാണ്. ദീർഘകാലം വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ പറത്തി. 22 വർഷത്തിന് ശേഷം സ്വയം വിരമിക്കുമ്പോൾ സ്‌ക്വാഡ്രൺ ലീഡറായിരുന്നു. 30 വർഷത്തോളം ഫ്ളൈയിംഗ് എക്‌സ്പീരിയൻസുള്ളയാൾ. എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്ധ വൈമാനികരിലൊരാളായിരുന്നു. ഹിന്ദുസ്ഥാൻ ഏയ്‌റോനോട്ടിക്കൽ ലിമിറ്റഡിൽ എക്‌സിപെരിമെൻറൽ ടെസ്റ്റ് പൈലറ്റായിരുന്നു.
എയർ ഇന്ത്യയിൽ എയർബസ് 310 പറത്തിയതിന് ശേഷമാണ് എയർ ഇന്ത്യ എക്‌സ്പ്രസിൽ ബോയിംഗ് 737ൻറെ പൈലറ്റായത്. പരമാവധി ജീവനുകൾ രക്ഷിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ക്യാപ്റ്റൻ സാഥേ ജീവൻ വെടിഞ്ഞത്.

Latest