Connect with us

Kerala

അപകട കാരണം മഴമൂലം വിമാനം റണ്‍വെയില്‍ നിന്നും തെന്നി മാറിയതിനാല്‍: കേന്ദ്രവ്യോമയാന മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | മഴ മൂലം വിമാനം റണ്‍വെയില്‍നിന്നും തെന്നി മാറിയതാണ് കരിപ്പൂര്‍ വിമാന അപകടത്തിന് കാരണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി. അപകടത്തില്‍ പെട്ട വിമാനത്തിന് തീ പിടിച്ചിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നായേനെ എന്നും മന്ത്രി പറഞ്ഞു. അപകടം നടന്ന കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രവ്യോമയാന മന്ത്രി ഇന്ന് സന്ദര്‍ശിക്കുന്നുണ്ട്.

19 പേര്‍ മരിച്ച അപകടത്തെ ഏറെ ഗൗരവത്തോടെ തന്നെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം കാണുന്നത്. അതേ സമയം ഡിജിസിഎ അപകടം സംബന്ധിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയര്‍ പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അന്വേഷണവും നടക്കും. ഇരു ഏജന്‍സികളുടെയും വിദഗ്ധസംഘങ്ങളും കരിപ്പൂരിലെത്തിയിട്ടുണ്ട്.