Connect with us

International

ബെയ്‌റൂത്ത് സ്‌ഫോടനം: അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്

Published

|

Last Updated

ബെയ്‌റൂത്ത്| ലെബനൻ തലസ്ഥാനമായ ബെയ്‌റൂത്തിൽ ചൊവ്വാഴ്ച ഉണ്ടായ സ്‌ഫോടനത്തിൽ അഞ്ച് ഇന്ത്യക്കാർക്ക് നിസ്സാര പരുക്കേറ്റതായി വിദേശകാര്യ മന്ത്രാലയം. സ്‌ഫോടനത്തിൽ ഉണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ ഇന്ത്യ ലെബനാൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സഹായം വാഗ്ദാനം ചെയ്യുകയെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ അഗാധമായ നടുക്കം രേഖപ്പെടുത്തി.

സ്‌ഫോടനത്തിൽ 157 പേർ കൊല്ലപ്പെടുകയും 5,000ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ലക്ഷകണക്കിന് പേർ ഭവനരഹിരാകുകയും ചെയ്തു.

Latest