Connect with us

Ongoing News

അപകടവിവരം പുറം ലോകം അറിയുന്നത് രാവിലെ ആറ് മണിയോടെ

Published

|

Last Updated

മൂന്നാര്‍| രാജമലയിലെ മണ്ണിടിച്ചിലില്‍ മരിച്ച അഞ്ച് പേരുടെ മൃതദേഹം പുറത്തെത്തിച്ചു. ആറ് പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. പരുക്കേറ്റ നാല് പേരെ മൂന്നാര്‍ ടാറ്റ് ആശുപത്രിയില്‍ എത്തിച്ചു. രക്ഷപ്പെടുത്തിയ ഒരാളുടെ നില ഗുരുതരമാണ്.

രാജമമലയിലെ കണ്ണന്‍ദേവന്റെ പെട്ടിമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്കാണ് പുലര്‍ച്ചെ മണ്ണിടിഞ്ഞത്. മൂന്ന് ലൈനുകളിലായി 84 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നത്. ഇതില്‍ 67 പേര്‍ ഇപ്പോഴും മണ്ണിനടിയിലാണെന്നാണ് സൂചന. തമിഴ് തൊഴിലാളികളാണ് ഇവിടെ കൂടുതലായി താമസിക്കുന്നത്.

രക്ഷാപ്രവര്‍ത്തനം പുരോഗമിച്ച് വരികയാണ്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉറക്കത്തിനിടിയിലുണ്ടയാ അപകടം ആയതിനാല്‍ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടതായണ് വിവരം. നാല് ലയങ്ങള്‍ ഒലിച്ചുപോയതായാണ് റിപ്പോര്‍ട്ട്. രാവിലെ ആറ് മണിയോടെയാണ് അപകട വിവരം പുറം ലോകം അറിയുന്നത്. ഉരുള്‍പൊട്ടലില്‍ പെരിയവര പാലം തകര്‍ന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായിട്ടുണ്ട.്

---- facebook comment plugin here -----

Latest