Connect with us

Covid19

പ്രതിദിന കൊവിഡ് കേസില്‍ വന്‍ കുതിപ്പ്; 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 62538 രോഗികള്‍

Published

|

Last Updated

ന്യൂഡല്‍ഹി |  രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുകളില്‍ റെക്കോര്‍ഡ് കുതിപ്പ്. 24 മണിക്കൂറിനിടയില്‍ 62538 കേസുകളും 886 മരണവുമാണ് രാജ്യത്തുണ്ടായത്. ഇതിനകം 2027074 പേര്‍ക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. 41585 ജീവനുകളും പൊലിഞ്ഞു. 1378105 പേര്‍ ഇതിനകം രോഗമുക്തരായി.

മഹാരാഷ്ട്രയെ മാറ്റിനിര്‍ത്തിയാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലുമാണ് വലിയ തോതില്‍ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മാഹാരാഷ്ട്രയില്‍ ഇന്നലെ 11514 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ആന്ധ്രയില്‍ 10328 പുതിയ കേസുകളുണ്ടായി. യഥാക്രമം 316, 72 മരണങ്ങളും ഇരു സംസ്ഥാനങ്ങളിലും ഇന്നലെയഉണ്ടായി. മാഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 479779ഉം മരണം 16792മാണ്. ആന്ധ്രയില്‍ ഇതിനകം 196789 കേസുകളും 1753 മരണവും ഉണ്ടായിട്ടുണ്ട്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടില്‍ ഇന്നലെ 5684 കേസുകളും 110 മരണവുമാണുണ്ടായത്. തമിഴ്‌നാട്ടില്‍ ആകെ 279144 കേസുകളും 4571 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ ഇന്നലെ 6805 കേസും 93 മരണവുമുണ്ടായി. സംസ്ഥാനത്ത് 158254 കേസും 2897 മരണവും ഇതോടെ കണക്കാക്കപ്പെട്ടു.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 141531 കൊവിഡ് കേസുകളും 4059 മരണങ്ങളുമാണ് ഇതിനകം ഉണ്ടായത്. ഉത്തര്‍പ്രദേശില്‍ 1918, ബംഗാളില്‍ 1902, തെലുങ്കാനയില്‍ 601, ഗുജറാത്തില്‍ 2583, മധ്യപ്രദേശില്‍ 946 മരങ്ങളും റിപ്പോര്‍ട്ട് ചെയ്തതായാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.