Connect with us

National

മുംബൈയില്‍ കനത്ത മഴ; ദുരിത പെയ്ത്ത് തിരുത്തി കുറിച്ചത് 46 വര്‍ഷത്തെ ചരിത്രം

Published

|

Last Updated

മുംബൈ| മുംബൈയില്‍ കനത്ത മഴ തുടരുകയാണ്. പലയിടത്തും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെടുകയും വീടുകള്‍ ഇടിഞ്ഞ് വീഴുകയും ചെയ്തു. നഗരത്തിന്റെ പകുതി ഭാഗങ്ങളും വെള്ളത്തിനടിയിലായി. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കാറ്റിന്റെ വേഗത 40-50 കിലോമീറ്റര്‍ ആകുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

കനത്ത മഴയെ തുടര്‍ന്ന് മുംബൈയിലെ ട്രയിനില്‍ കുടുങ്ങിയ 290 യാത്രക്കാരെ ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തി. നിരവധി പേരാണ് മഴയെ തുടര്‍ന്ന് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്. കഴിഞ്ഞ മൂന്ന മണിക്കൂറായി മഹാരാഷട്ര മന്ത്രി ധനഞ്ജയ് മുണ്ടെ റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്.

മുംബൈയില്‍ കനത്ത മഴ തുടരുന്നതിനാല്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്ന് മഹാരാഷട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ബുധനാഴ്ച വൈകീട്ട് കൊളാബോയില്‍ 5നും 5.15നും ഇടയില്‍ 170 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് എത്തിയത്. 1974 ന് ശേഷം കൊളാബോയില്‍ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് ഇന്നലെ പെയ്തത്. ഇന്നലെ മാത്രം 331.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ഈ മാസം അഞ്ച് ദിവസം കൊണ്ട് മുംബൈയില്‍ 64ശതമാനം മഴ ലഭിച്ചുവെന്നും കാലാവസ്ഥാ വകുപ്പ് പറഞ്ഞു.

---- facebook comment plugin here -----

Latest