Connect with us

National

ബി എസ് എഫ് ജവാന്മാരെ സഹപ്രവർത്തകൻ വെടിവെച്ചുകൊന്നു

Published

|

Last Updated

റായ്ഗഞ്ച്| പശ്ചിമബംഗാളിൽ രണ്ട് ബി എസ് എഫ് ജവാന്മാരെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. ഇന്ത്യ-ബംഗ്ലദേശ് അതിർത്തിയിലെ റായ്ഗഞ്ചിൽ ഇന്നലെ പുലർച്ചെ 3.30നാണ് സംഭവം. മഹേന്ദ്ര സിംഗ് ഭട്ടി, അനുജ് കുമാർ എന്നിവരെ കോൺസ്റ്റബിൾ ഉത്തം സൂത്രധാർ ആണ് വാക്കേറ്റത്തെത്തുടർന്ന് കൊലപ്പെടുത്തിയത്. ഇൻസ്‌പെക്ടർ ഭട്ടിയും കോൺസ്റ്റബിൾ കുമാറും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തിന് ശേഷം കീഴടങ്ങിയ ജവാനെ അറസ്റ്റ് ചെയ്തു. പ്രകോപനകാരണം അറിയില്ലെന്ന് പോലീസ് പറഞ്ഞു.

സഹപ്രവർത്തകരെ വെടിവെച്ച് കൊല്ലാനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായും ബി എസ് എഫ് പറഞ്ഞു.