Connect with us

Covid19

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ഡൽഹിയെ മറികടന്ന് കർണാടക

Published

|

Last Updated

ബെംഗളൂരു| കൊവിഡ് വ്യാപന നിരക്കിൽ ഡൽഹിയെ മറികടന്ന് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനങ്ങളിൽ നാലാം സ്ഥാനം കൈയടക്കി കർണാടക. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളാണ് തൊട്ടുമുകളിലുള്ളത്.

നിലവിൽ കർണാടകയിൽ 1.4 ലക്ഷം കൊവിഡ് കേസുകളാണ് ഉളളത്. ഡൽഹിയിൽ 1,38,482 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിൽ ഡൽഹിയേക്കാൾ ഏഴ് മടങ്ങ് മുകളിലാണ് കർണാടക. ഒരു മാസത്തിനിടെയാണ് കർണാടകയിൽ സ്ഥിതി വഷളായത്. നിലവിൽ സംസ്ഥാനത്ത് 74,477 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. ഡൽഹിയിൽ ഇത് 10.207 ആണ്.രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും കർണാടക പിന്നിലാണ്. ഇതുവരെ 62,500 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഡൽഹിയിൽ ഇത് 1.24 ലക്ഷമാണ്.

കർണാടകയിൽ മരണസംഖ്യയും ഉയർന്നിട്ടുണ്ട്. 2,594 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. എന്നാൽ മരണസംഖ്യയിൽ ഡൽഹിയാണ് മുന്നിലാണ്. കർണാടകയെ അപേക്ഷിച്ച് ഏകദേശം ഇരട്ടി വരും ഇവിടുത്തെ മരണനിരക്ക്. 4,000 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന മഹാരാഷ്ട്രയിൽ 4.50 ലക്ഷത്തിലധികം വൈറസ് കേസുകളാണുള്ളത്. ഇതുവരെ 16,000 പേർ മരിച്ചു.

---- facebook comment plugin here -----

Latest