Connect with us

National

മഹുവ മൊയ്ത്രയെ ധിക്കരിച്ച് ടിഎംസി പ്രവര്‍ത്തകര്‍

Published

|

Last Updated

കൊല്‍ക്കത്ത| കൊവിഡിനെ തുടര്‍ന്ന് തന്റെ നിയോജകമണ്ഡലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടിലിരുന്ന് രക്ഷാബന്ധന്‍ ആഘോഷിക്കണമെന്ന തൃണമൂല്‍ എം പി മഹുവ മൊയത്രയുടെ അഭ്യര്‍ഥനയെ നിരസിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍.

കൃഷ്ണനഗര്‍ ലോകസ്ഭാ മണ്ഡലത്തിലെ എം പിയാണ് മഹുവ മൊയ്ത്ര. നാദിയ ജില്ലയില്‍ കൊവിഡ് പാടര്‍ന്ന് പിടിക്കുന്നതില്‍ അതീവ ഉത്കണ്ഠയിലായിരുന്ന എം പി സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഘോഷങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ ധിക്കരിച്ച് പ്രവര്‍ത്തകര്‍ കൃഷ്ണനഗറില്‍ രക്ഷാബന്ധന്‍ വിപുലമായി ആഘോഷിക്കുകയായിരുന്നു.

കഴിഞ്ഞ ഏഴ് ദിവസമായി ജില്ലയില്‍ കൊവിഡ് കേസുകള്‍ വാര്‍ധിക്കുകയാണെന്നും ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ടിഎംസിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച നടന്ന രക്ഷാബന്ധനില്‍ കൊവിഡ് നിര്‍ദേശങ്ങള്‍ ലംഘിച്ച് നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. പാര്‍ട്ടി യുവ പ്രസിഡന്റ് ജയന്ത സാഹയാണ് പരിപാടി ആസൂത്രണം ചെയ്തത്.

എന്നാല്‍ സംഭവം വിദമായതോടെ വിശദീകരണവുമായി സാഹ രംഗത്തെത്തി. പകര്‍ച്ചവ്യാധി കാരണം മുന്‍ വര്‍ഷങ്ങളിലെ പോലെ പരിപാടി ആഘോഷപൂര്‍വം നടത്തിയില്ലെന്നും പരിപാടി നടത്തിയ സ്ഥലം അണുനശീകരണം നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.