Connect with us

Covid19

കൊവിഡ്: സംസ്ഥാനത്ത് മൂന്ന് മരണം കൂടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് മൂന്ന് കൊവിഡ് മരണം. കാസര്‍കോട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കാസര്‍കോട്ട് തൃക്കരിപ്പൂര്‍ ആയിറ്റി സ്വദേശി എ പി അബ്ദുല്‍ ഖാദര്‍ (62) ആണ് മരിച്ചത്. കാന്‍സര്‍ ബാധിതനായിരുന്ന ഇദ്ദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.കോഴിക്കോട്ട് വടകര വെള്ളികുളങ്ങര സ്വദേശി സുലേഖ (63)യും മരണത്തിന് കീഴടങ്ങി. മെഡിക്കല്‍ കോളജില്‍ കൊവിഡ് ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ ചികിത്സ കഴിഞ്ഞ ഇവര്‍ക്ക് പ്രമേഹവും വൃക്കരോഗവും ബാധിച്ചിരുന്നു.

തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി പോള്‍ ജോസഫ് (70) ആണ് മരിച്ച മറ്റൊരാള്‍. ഇദ്ദേഹത്തിനും ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Latest