Connect with us

National

പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഒരുങ്ങി ഇന്ത്യ

Published

|

Last Updated

ന്യൂഡല്‍ഹി| പ്രതിരോധ കയറ്റുമതിയില്‍ വന്‍ കുതിച്ചുചാട്ടത്തിന് ഇന്ത്യ തയ്യാറെടുക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 35,000 കോടിയുടെ പ്രതിരോധ കയറ്റുമതിക്കാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധ മന്ത്രാലയം തയ്യറാക്കിയ പ്രധാന കരട് നയത്തില്‍ പറയുന്നു. 2016-17ല്‍ 1521 കോടിയായിരുന്ന പ്രതിരോധ കയറ്റുമതി 2018-19ല്‍ 10,745 കോടിയായി വര്‍ധിച്ചു. പുതിയ പദ്ധതി മൊത്തം വിറ്റുവരവിന്റെ ഭാഗമാണ് ലക്ഷ്യം വെക്കുന്നത്.

2025ഓടെ പ്രതിരോധ ഉല്‍പ്പാദനത്തല്‍ 1.75 ലക്ഷം കോടിയുടെ വിറ്റുവരവാണ് സര്‍ക്കാര്‍ പ്രതിക്ഷിക്കുന്നത്. മൊത്തിലുള്ള സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായണ് ഈ പദ്ധതി. ഇന്ത്യന്‍ വ്യവസായത്തില്‍ നിന്നുള്ള ആഭ്യന്തര സംഭരണം ഇരട്ടിയാക്കുമെന്നും കരട് നയത്തില്‍ പറയുന്നു. മൊത്തത്തിലുള്ള പ്രതിരോധ സംഭരണത്തില്‍ 60 ശതമാനവും ആഭ്യന്തര സംഭരണമാണ്.

ആഭ്യന്തര വ്യവസായം വര്‍ധിപ്പിക്കുന്നതിന് നിലവിലെ സംഭരണം 70,000 കോടിയില്‍ നിന്ന് 1,40000 കോടിയായി വര്‍ധിപ്പിക്കുമെന്നും കരട് നയം പറയുന്നു. ഈ ലക്ഷ്യം കൈവരിക്കുന്നതിന് ഒരു പ്രത്യക ബഡ്ജറ്റ് ആവശ്യമാണെന്നും അടുത്ത അഞ്ച് വര്‍ഷത്തേക്ക് പ്രതിവര്‍ഷം കുറഞ്ഞത് 15 ശതമാനം എന്ന നിരക്കില്‍ ആഭ്യന്തര മൂലധന സംഭരണത്തിനുള്ള വിഹിതം വര്‍ധിപ്പിക്കണമെന്നും പറയുന്നു.

പ്രതിരോധ കയറ്റുമതി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ ഇന്ത്യന്‍ ദൗത്യങ്ങളിലും പ്രതിരോധ അറ്റാച്ചുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ വിദോശത്ത് തദ്ദേശീയ പ്രതിരോധ ഉപകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പിന്തുണക്കുന്നുണ്ട്. രാജ്യത്ത് പ്രതിരോധ ഉപകരണങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് 460 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.

Latest