Connect with us

Kerala

സ്വര്‍ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുന്നത് എങ്ങനെയെന്ന് കോടതി

Published

|

Last Updated

കൊച്ചി |  സ്വര്‍ണക്കടത്ത് കേസില്‍ യു എ പി എ നിലനില്‍ക്കുമോയെന്ന് എന്‍ ഐ എയോട് ചോദിച്ച് കോടതി. കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് കൊച്ചിയിലെ പ്രത്യേക എന്‍ ഐ എ കോടതിയുടെ ചോദ്യം. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് ഡയറി അന്വേഷണ സംഘത്തലവനായ ഡി വൈ എസ് പി രാധാകൃഷ്ണപിള്ള കോടതിയില്‍ സമര്‍പ്പിച്ചു.

കേസിന്റെ തീവ്രവാദ ബന്ധങ്ങള്‍ കേസ് ഡയറിയിലുണ്ടെന്ന് കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഭിഭീഷകന്‍ കോടതിയെ ചൂണ്ടിക്കാട്ടി. കേസില്‍ അറസ്റ്റിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ ചുറ്റിപറ്റിയാണ് എന്‍ ഐ കെ തീവ്രവാദ ബന്ധം സൂചിപ്പിച്ചതെന്നാണ് വിവരം.
അതേസമയം കേസില്‍ യു എ പി എ നിലനില്‍ക്കില്ലെന്നാണ് സ്വപ്നയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതിലെ തീവ്രവാദ ബന്ധം ഇതുവരെ വെളിച്ചത്തുവന്നിട്ടില്ല. ജൂലൈ അഞ്ചിനാണ് സ്വര്‍ണം പിടികൂടുന്നത്. ഒമ്പതാം തിയതി കേസ് എന്‍ ഐ എക്ക് കൈമാറി. ഈ സമയത്തിനിടയില്‍ എന്ത് തീവ്രവാദ ബന്ധമാണ് പുറത്തുവന്നതെന്നും സ്വപ്നയുടെ അഭിഭാഷകന്‍ ചോദിച്ചു. ഇത് വെറുമൊരു നികുതി വെട്ടിപ്പുമാത്രമാണെന്നും സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ വാദിച്ചു. സ്വപ്നയുടെ ജാമ്യഹര്‍ജിയില്‍ വിശദമായ വാദം നടക്കുകയാണ്. കേസ് ഡയറിയടക്കം പരിശോധിച്ചതിന് ശേഷമാകും ജാമ്യഹരജിയില്‍ കോടതി തീരുമാനമെടുക്കുക.