Connect with us

National

യു പി എസ് സി സിവിൽ സർവീസ് ഫലം പ്രഖ്യാപിച്ചു; പ്രദീപ് സിംഗിന് ഒന്നാം റാങ്ക്

Published

|

Last Updated

ന്യൂഡൽഹി| യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ(യു പി എസ് സി) 2019 സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്രദീപ് സിംഗാണ് ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.  രണ്ടാം റാങ്ക് ജസ്റ്റിൻ കിഷോറും മൂന്നാം റാങ്ക് പ്രതിഭാ വർമയും നേടി. ആകെ 829 പേരെയാണ് വിവിധ നിയമനങ്ങൾക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.  182 പേരെ റിസർവ് പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

2019 സെപ്റ്റംബറിൽ യൂനിയൻ പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയുടെയും 2020 ഫെബ്രുവരി-ആഗസ്റ്റ് മാസങ്ങളിൽ നടന്ന പേഴ്‌സണാലിറ്റി ടെസ്റ്റിൻറെയും അഭിമുഖങ്ങളുടെയും അടിസ്ഥാനത്തിൽ നിയമന യോഗ്യത നേടിയവരുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

പരീക്ഷാർഥികൾക്ക് https://www.upsc.gov.in എന്ന വെബ്‌സൈറ്റിൽനിന്ന് അന്തിമഫലം അറിയാനാകും. ജനറൽ വിഭാഗത്തിൽനിന്ന് 304 പേരും ഇ ഡബ്ല്യു എസ് 78, ഒ ബി സി 251, എസ് സി 129, എസ് ടി  വിഭാഗത്തിലെ 67 പേരും പട്ടികയിൽ ഇടംനേടി. 11 പരീക്ഷാർഥികളുടെ ഫലം തടഞ്ഞതായി കമ്മീഷൻ അറിയിച്ചു.

Latest