Connect with us

Saudi Arabia

ജാഗ്രത പുലര്‍ത്തണം; മക്ക പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യത

Published

|

Last Updated

മക്ക | മക്ക പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മേഖലയില്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് മക്ക സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു

ത്വായിഫ് ,അല്‍ -ലൈത്ത് , ഖുന്‍ഫുദ , അദാം , മെയ്സന്‍ , അല്‍ കാമില്‍, അല്‍ അര്‍ദിയത്ത് എന്നീ പ്രദേശങ്ങളിലാണ് കനത്ത മഴക്ക് സാധ്യത.. ഹജ്ജ് വേളയില്‍ ദുല്‍ഹിജ്ജ ഒന്പതിന് പുലര്‍ച്ചെ കനത്ത മഴയായിരുന്നു മക്കയിലും മിനായിലും മുസ്ദലിഫയിലും അറഫയിലും ലഭിച്ചത്

മേഖലയില്‍ കനത്ത കാറ്റോടുകൂടിയ മഴയാണ് ഉണ്ടായിരിക്കുകയെന്നും , താഴ്‌വരകകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും , അപകടകരമായ സ്ഥലങ്ങളില്‍ അശ്രദ്ധമായി സാഹസികതയില്‍ പ്രവേശിക്കരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഏത് അടിയന്തിര ഘട്ടങ്ങളെയും നേരിടാന്‍ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ തയ്യാറാണെന്നും മുഴുവന്‍ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും , മക്ക സിവില്‍ ഡിഫന്‍സ് മാധ്യമ വക്താവ് കേണല്‍ മുഹമ്മദ് ബിന്‍ ഒത്മാന്‍ അല്‍ ഖര്‍ണി പറഞ്ഞു

---- facebook comment plugin here -----

Latest