Connect with us

Covid19

മഴ കനക്കുന്നതോടെ കൂടുതല്‍ ജാഗ്രത: മുന്‍കരുതല്‍ നടപടി സ്വീകരിച്ചു- മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് മഴ ശക്തമായതോടെ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ സംസ്ഥാനം ഒരുങ്ങിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ നേരത്തെ അടയാളപ്പെടുത്തി. ഇവിടങ്ങളില്‍ താമസിക്കുന്നവര്‍ ഈ ഘട്ടത്തില്‍ മാറിത്താമസിക്കാന്‍ തയ്യാറാകണം. മുന്നറിയിപ്പുകള്‍ അവഗണിച്ച് ആരും അവിടെ തന്നെ താമസിക്കരുത്. അത്തരം ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് വേണ്ട സൗകര്യം ജില്ലാ അധികൃതര്‍ ഒരുക്കും. അപകട സാധ്യതയുള്ള ദിവസങ്ങളില്‍ അവിടെ താമസിപ്പിക്കാന്‍ പറ്റില്ലെന്ന് മനസിലാക്കി മുന്‍കൂട്ടി മാറിത്താമസിക്കണം. മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

മലവെള്ളപ്പാച്ചില്‍ വന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറും. അങ്ങിനെ വരുമ്പോള്‍ അവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. നേരത്തെ തന്നെ ഇത്തരം പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കണം. ആവശ്യമായ ഒരുക്കം നടത്തി മാറേണ്ട ഘട്ടമാകുമ്പോള്‍ ഉടനെ മാറണം. അക്കാര്യത്തില്‍ ബന്ധപ്പെട്ടവരെല്ലാം പൂര്‍ണമായും സഹകരിക്കണം. ഇങ്ങനെ മാറിത്താമസിക്കുന്നവര്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. നേരത്തെ കൂട്ടമായി താമസിക്കാമായിരുന്നു. ഇപ്പോള്‍ കൃത്യമായ ശാരീരിക അകലം പാലിക്കണം. ജില്ലാ ഭരണകൂടം ആ നില്ക്ക് കാര്യങ്ങള്‍ നടത്തുന്നു.

നെയ്യാര്‍, പെരിങ്ങല്‍കുത്ത് ഡാമുകള്‍ തുറക്കാന്‍ നടപടിയായി. കേന്ദ്ര ദുരന്ത നിവാരണ സേനയുടെ ആറ് യൂണിറ്റ്കൂടി സംസ്ഥാനം ആവശ്യപ്പെടും. ഇപ്പോള്‍ ആറ് യൂണിറ്റ് കേരളത്തിലുണ്ട്. പത്ത് യൂണിറ്റിന്റെ ആവശ്യമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍, റെസ്‌ക്യൂ ടീം സജ്ജമായി കഴിഞ്ഞെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest