Connect with us

Gulf

കൊവിഡില്ലാ സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഇന്ത്യയിലെത്തുമ്പോൾ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ വേണ്ട

Published

|

Last Updated

ദുബൈ | കൊവിഡ് ഇല്ലാ സാക്ഷ്യപത്രവുമായി വിദേശത്തു നിന്ന് ഇന്ത്യയിൽ എത്തുന്ന ഇന്ത്യക്കാർക്ക് ആഗസ്റ്റ് എട്ട് മുതൽ പണമടച്ചുള്ള ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈൻ ആവശ്യമില്ല.  ആർ ടി-പി സി ആർ പരിശോധനാഫലമാണ് ഇതിന് ആധാരമാക്കുക. കേരളത്തിലൊഴികെ എല്ലാ സംസ്ഥാനങ്ങളിലും പണമടച്ചുള്ള ക്വാറന്റൈൻ നിർബന്ധമാണ്. അതിന് മാറ്റം വരും.
ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പുതിയ മാർഗനിർദേശങ്ങളിലാണ് ഇതുള്ളത്. ഇക്കാര്യം ഇന്ത്യൻ സിവിൽ ഏവിയേഷൻ മന്ത്രാലയം ട്വീറ്റ് ചെയ്തു. യാത്ര ആരംഭിക്കുന്നതിന് 96 മണിക്കൂറിനുള്ളിലാണ് പരിശോധന നടത്തേണ്ടത്. അധികാരികളുടെ പരിഗണനക്കായി ഒരു സമർപ്പിത പോർട്ടലിൽ പരിശോധന ഫലം അപ്്ലോഡ് ചെയ്യണം.

ഇളവിനായി അപേക്ഷിക്കുന്ന യാത്രക്കാരൻ പരിശോധനാ ഫലം ആധികാരികമാണെന്ന് സത്യവാങ്മൂലം നൽകണം.
ഇന്ത്യയിലെ വിമാനത്താവളത്തിൽ എത്തുമ്പോൾ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതി.

അല്ലാത്ത യാത്രക്കാർ 14 ദിവസത്തേക്ക് നിർബന്ധിത സമ്പർക്ക നിരോധത്തിന് ബാധ്യസ്ഥനാണ്.  ഏഴ് ദിവസം സ്വന്തം ചെലവിൽ പണമടച്ചുള്ള നിർബന്ധിത സമ്പർക്ക നിരോധം സ്വീകരിക്കണം. തുടർന്ന് ഏഴ് ദിവസം വീട്ടിൽ ഒറ്റപ്പെടണം.

ഗർഭാവസ്ഥ, കുടുംബത്തിലെ മരണം, പത്തോ അതിൽ കുറവോ പ്രായമുള്ള കുട്ടികളുള്ള മാതാപിതാക്കൾ എന്നിങ്ങനെ വിഭാഗത്തിൽ പെട്ട യാത്രക്കാർ 72 മണിക്കൂർ മുമ്പെങ്കിലും പോർട്ടലിൽ അപേക്ഷിക്കണം. പോർട്ടലിൽ ഇളവ് അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള സർക്കാർ തീരുമാനം അന്തിമമായിരിക്കും.

യാത്ര ചെയ്യുന്നതിന് മുമ്പ്

■ ട്രാവൽ ഏജൻസി വഴിയോ ഓൺലൈൻ വഴിയോ ടിക്കറ്റ്.
■ തെർമൽ സ്‌ക്രീനിംഗിന് ശേഷം ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനം കയറാൻ അനുവദിക്കൂ.
■ ആരോഗ്യ സേതു ആപ്പ് ഡൗൺ ലോഡ് ചെയ്യുക.
യാത്രക്കിടെ
■ മാസ്‌ക് ധരിക്കുക. കൈ അണുമുക്തമാക്കുക.
■ ഓൺലൈനിൽ ചെയ്തിട്ടില്ലെങ്കിൽ യാത്രക്കാർ വിമാനത്തിൽ സ്വയം പ്രഖ്യാപന ഫോം പൂരിപ്പിക്കണം. എത്തിച്ചേർന്നാൽ അത് ഉദ്യോഗസ്ഥർക്ക് സമർപിക്കണം.
എത്തുമ്പോൾ:
■ എല്ലാ യാത്രക്കാരും തെർമൽ സ്‌ക്രീനിംഗ് വിധേയമാകണം.
■ രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കൽ സൗകര്യത്തിലേക്ക് കൊണ്ടുപോകും
■ പണമടച്ചുള്ള നിർബന്ധിത ക്വാറന്റൈനിൽ നിന്ന് ഒഴിവാക്കാൻ പി സി ആർ പരിശോധനാഫലം കാണിക്കണം.
■ മറ്റുള്ളവർക്ക് കുറഞ്ഞത് ഏഴ് ദിവസത്തേക്ക് ഗവൺമെന്റ്ക്വാറന്റൈൻ
■ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയാൽ, വീട്ടിൽ ക്വറന്റൈൻ

---- facebook comment plugin here -----

Latest