Connect with us

Kannur

വീണ്ടും സ്വര്‍ണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണം

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണവുമായി ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്‍ കാസര്‍കോട് സ്വദേശി അബ്ദുള്‍ ഖയ്യൂമിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വാച്ചിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 83.5 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

നയതന്ത്ര ചാനല്‍ വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ വന്‍ സംഘം തന്നെ പിടിയിലാവുകയും എന്‍ ഐ എയും കസ്റ്റംസും അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് തുടരുകയാണ്. കൊച്ചി നെടുമ്പാശ്ശേരിയിലെയും കോഴിക്കോട് വിമാനത്താവളത്തിലുമെല്ലാം അടുത്തിടെ പല തവണയാണ് കള്ളക്കടത്തു സ്വര്‍ണം പിടികൂടിയത്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും മറ്റും ഒളിപ്പിച്ചുമാണ് സ്വര്‍ണം കടത്താന്‍ ശ്രമം നടക്കുന്നത്.

---- facebook comment plugin here -----

Latest