Connect with us

National

മെഹബൂബ മുഫ്തിയെ വിട്ടയക്കണമെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി| രാഷട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടങ്കില്‍വെച്ച് കേന്ദസര്‍ക്കാര്‍ ജനാധിപത്യ ദുര്‍ബലപ്പെടുത്തുകയാണെന്ന് രാഹുല്‍ ഗാന്ധി. പിഡിപി നേതാവ് മെഹബൂബ മുഫിതിയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ആഗസ്റ്റ് അഞ്ചിനാണ് പൊതു സരുക്ഷാ നിയമം ഉപയോഗിച്ച് മുഫ്തിയെ വീട്ടുതടങ്കലില്‍ ആക്കിയത്. കശ്മീരിലെ 20ഓളം നേതാക്കളെ കേന്ദ്ര സര്‍ക്കാര്‍ തടങ്കലില്‍ വെച്ചിരുന്നു . രാഷട്രീയ നേതാക്കളെ നിയമവിരുദ്ധമായി തടഞ്ഞുവെക്കുന്നതോടെ ഇന്ത്യന്‍ ജനാധിപത്യം നശിക്കുകയാണ്. മെഹബൂബ മുഫ്തി പുറത്തിറങ്ങണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ കേന്ദസര്‍ക്കാര്‍ നീട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.