Connect with us

Covid19

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാവര്‍ക്കും കൊവിഡ് ടെസ്റ്റ് നടത്തും

Published

|

Last Updated

കോഴിക്കോട്|  കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനി കൊവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

അത്യാഹിത വിഭാഗത്തിലെത്തുന്നവരില്‍നിന്നും മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ക്ക് രോഗം വരുന്നതും നിരീക്ഷണത്തില്‍ പോവേണ്ടി വരുന്നതും ആശുപത്രി പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ചില വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇന്നലെ മാത്രം 37 പേരെയാണ് മെഡിക്കല്‍ കോളജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 17 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്.

Latest