Connect with us

Ongoing News

കോലിയും രോഹിതും ഇഷ്ട താരങ്ങള്‍; മനസ്സു തുറന്ന് അഫ്രീദി

Published

|

Last Updated

  ഇസ്‌ലാമാബാദ് | ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാനെയും ബൗളറെയും തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍ മുന്‍ നായകന്‍ ഷഹീദ് അഫ്രീദി. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടി ട്വന്റി ക്രിക്കറ്റിലെ ഉപ നായകന്‍ രോഹിത് ശര്‍മയുമാണ് തന്റെ ഇഷ്ട താരങ്ങളെന്ന് അഫ്രീദി ആരാധകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ട്വിറ്ററില്‍ കുറിച്ചു. ഒട്ടും താമസം കൂടാതെയാണ് ഇരുവരുടെയും പേരുകള്‍ പാക്കിസ്ഥാന്റെ മികച്ച ഓള്‍റൗണ്ടര്‍ പറഞ്ഞത്. എന്നാല്‍, ലോകത്തെ എക്കാലത്തെയും ബാറ്റ്‌സ്മാനായി വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ് വിവിയന്‍ റിച്ചാര്‍ഡ്‌സിനെയാണ് താന്‍ മുന്നോട്ടു വക്കുന്നതെന്നും അഫ്രീദി വ്യക്തമാക്കി. താന്‍ പുറത്താക്കിയവരില്‍ മികച്ച ബാറ്റ്‌സ്മാന്മാര്‍ ബ്രിയാന്‍ ലാറയും എബി ഡി വില്ല്യേഴ്‌സുമാണ്.

ലോകത്തെ നിലവിലെ മികച്ച ബൗളര്‍ ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സാണെന്നും കൂറ്റനടികള്‍ക്ക് പ്രശസ്തനായ പാക് മുന്‍ നായകന്‍ കുറിച്ചു.

Latest