Connect with us

Covid19

കൊവിഡ്: ഹോങ്കോങ്ങിന് സഹായവുമായി ചൈന

Published

|

Last Updated

ഹോങ്കോങ്ങ്| കൊവിഡ് അതിരൂക്ഷമാകുന്നതിനെ തുടര്‍ന്ന് ആഗോള പരിശോധന നടത്തുന്നതിനായി ചൈനയിലെ ഒരു സംഘം ഹോങ്കോങ്ങിലെത്തി. ഇന്ന് രാവിലെയാണ് ഏഴ് പേരടങ്ങുന്ന സംഘം ഹോങ്കോങ്ങിലെത്തിയത്. 60 പേരടങ്ങുന്ന ടീമിലെ ആദ്യസംഘമാണ് എത്തിയത്. ഇവര്‍ ഇന്ന് വ്യാപക പരിശോധന നടത്തും.

ഗ്യാങ്ങ്‌ഡോംഗ് പ്രവിശ്യയിലെ പൊതു ആശുപത്രികലില്‍ നിന്നുള്ളവരാണ് ടീമിലെ അംഗങ്ങള്‍. കൊറോണ ആദ്യമായി പൊട്ടിപുറപ്പെട്ട വുഹാനില്‍ നിന്നുള്ള ആറ് പേരടങ്ങുന്ന ഒരു സംഘം ഏഷ്യാ വേള്‍ഡ് എക്‌സ്‌പോ കണ്‍വെന്‍ഷന്‍ സെന്ററിന്റെ ഒരു ഭാഗം കൊവിഡ് പരിശോധന നടത്തുന്നതിനായി ഒരുക്കും.

കൊവിഡിനെ നിയന്ത്രിക്കാനുള്ള പോരാട്ടത്തില്‍ ചൈനയുടെ ആരോഗ്യപ്രവര്‍ത്തര്‍ ഹോങ്കോങ്ങിനെ സഹായിക്കുന്നത് ഇതാദ്യമായാണ്. പരീക്ഷണ ആവശ്യങ്ങള്‍ക്കായി ഡി എന്‍ എ സാമ്പിളുകള്‍ ശേഖരിക്കുന്നത് ചൈന തെറ്റായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസികള്‍ ഭയപ്പെടുന്നു.

ജനുവരി മുതല്‍ ഹോങ്കോങ്ങില്‍ ഇതുവരെ 3400 കേസുകളും 33 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത് ലോകത്തിലെ മറ്റ് പ്രധാന നഗരങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. എന്നാല്‍ കഴിഞ്ഞ 11 ദിവസമായി രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്.

Latest