Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: മലപ്പുറത്ത് എന്‍ഐഎ പരിശോധന

Published

|

Last Updated

മലപ്പുറം | തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മലപ്പുറം കോട്ടക്കലില്‍എന്‍ ഐ എ പരിശോധന. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ തെന്നല കോഴിച്ചെനയില്‍ പാട്ടത്തൊടി അബ്ദുവിന്റെ വീട്ടിലായിരുന്നു പരിശോധന.

ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച പരിശോധനമൂന്നു മണിക്കൂറോളം നീണ്ടുനിന്നു. എറണാകുളത്തു നിന്നുള്ള എന്‍ ഐ എ ഉദ്യോഗസ്ഥനടക്കം മൂന്നംഗ സംഘമാണ് പരിശോധന നടത്തിയത്.കോട്ടക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Latest