Connect with us

National

രാജസ്ഥാന്‍ പ്രതിസന്ധി: ഹൈക്കോടതി വിധിക്കെതിരേ ചീഫ് വിപ്പ് സുപ്രീംകോടതയില്‍

Published

|

Last Updated

ജയ്പൂര്‍| രാജസ്ഥാന്‍ ഹൈക്കോടതി വിധിക്കെതിരേ ചീഫ് വിപ്പ് മഹേഷ് ജോഷി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. സച്ചിന്‍പൈലറ്റിനെയും 18 വിമത എം എല്‍ എമാരെയും അയോഗ്യരാക്കാന്‍ പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി സ്പീക്കറോട് നിര്‍ദേശിച്ചിരുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്നും കിഹോട്ടോ ഹോളോഹോണിന്റെ കേസിലെ 1992 ലെ വിധിക്കെതിരേയാണെന്നും മഹേഷ് ജോഷി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു.അയോഗ്യത നടപടികള്‍ തീരുമാനിക്കാന്‍ സ്പീക്കര്‍ക്ക് അധികാരമുണ്ടെന്നും ജോഷി പറയുന്നു. എന്നാല്‍ ജുഡീഷ്യല്‍ ഇടപെടല്‍ അനുവദീനീയമല്ലന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയുടെ ജൂലൈ 24ലെ ഉത്തരവിനെതിരേ സ്പീക്കറും അപ്പീല്‍ നല്‍കി രണ്ട് ദിവസത്തിന് ശേഷമാണ് ചീഫ് വിപ്പ് സുപ്രീംകോടതിയെ സമീപിക്കുന്നത്. അതേസമയം, ആറ് ബി എസ് പി എം എല്‍ എമാരെ കോണ്‍ഗ്രസ് ചാക്കിട്ടു പിടിച്ചുവെന്നാരോപിച്ച് ബി എസ് പിയും കോണ്‍ഗ്രസിനെതിരേ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തിരുന്നു.

അതേസമയം, ജയ്പൂരിലെ ഹോട്ടലില്‍ താമസിക്കുന്ന 100 കോണ്‍ഗ്രസ് എം എല്‍ എമാരെ പാര്‍ട്ടി ജയ്‌സാല്‍മീറിലേക്ക് മാറ്റി. നിയമസഭാ സമ്മേളനം 14ന് ആരംഭിക്കുന്നത് വരെ തന്നെ പിന്തുണക്കുന്ന 102 എം എല്‍ എമാരെ മാറ്റി താമസിപ്പിക്കുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.

Latest