Connect with us

Kerala

രാജ്യത്ത് 24 മണിക്കൂറിനിടെ 57,000 ത്തിലധികം കൊവിഡ് രോഗികള്‍; 764 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതായി കണക്കുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 57,118 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 16,95,988 ആയി.

764 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രോഗബാധയേ തുടര്‍ന്നുള്ള ആകെ മരണം 36,511 ആയി ഉയര്‍ന്നു.

2.15 ശതമാനമാണ് രാജ്യത്തെ മരണ നിരക്ക്. നിലവില്‍ രാജ്യത്ത് 5,65,103 പേരാണ് ചികിത്സയില്‍ കഴിയുന്നത്.10,94,374 പേര്‍ രോഗമുക്തി നേടി. 64.53 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.