Connect with us

Gulf

ഇന്ത്യക്കാർക്ക് കാത്തിരിക്കേണ്ടിവരും; ദുബൈ സന്ദർശക, ടൂറിസ്റ്റ് വിസകൾ അനുവദിച്ചുതുടങ്ങി

Published

|

Last Updated

ദുബൈ | ദുബൈയിൽ സന്ദർശക, ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ അപേക്ഷ സ്വീകരിച്ചു തുടങ്ങിയതായി ആമർ സെന്ററുകൾ വ്യക്തമാക്കി. വിസ അറ്റ് അറൈവൽ സേവനവും തുടങ്ങിയിട്ടുണ്ട്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി മാർച്ച് മുതൽ സന്ദർശക, ടൂറിസ്റ്റ് വിസ ദുബൈ താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആർ എഫ് എ) എല്ലാ രാജ്യക്കാർക്കും ടൂറിസ്റ്റ് വിസ വീണ്ടും അനുവദിച്ചു തുടങ്ങിയതായി ട്രാവൽ ഏജൻസികളും സ്ഥിരീകരിച്ചു.

അതേസമയം വിസ അനുവദിച്ചു കിട്ടാൻ കാലതാമസമുണ്ടാകും.
ടൂറിസ്റ്റ് വിസക്കായി അപേക്ഷകർ ടൂറിസം ഏജൻസികളിൽ അപേക്ഷിക്കണം. ഓഫീസുകൾ ഈദ് അവധിക്കു ശേഷം തിങ്കളാഴ്ച മാത്രമേ തുറക്കുകയുള്ളൂ. ദുബൈയിൽ മിക്ക വിസ സേവനങ്ങളും പുനഃരാരംഭിച്ചിട്ടുണ്ടെന്ന് ഈസി ആക്‌സസ് മേധാവികളായ തമീം അബൂബക്കർ, സാദിഖ് ചൂണ്ടിക്കാട്ടി.

അതേസമയം സാധാരണ വിമാന സർവീസുകൾ ആരംഭിച്ച രാജ്യക്കാർക്ക് മാത്രമാണ് തത്കാലം ടൂറിസ്റ്റ് വിസ നൽകുക. പ്രത്യേക വിമാനങ്ങൾ പറത്തുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ അൽപംകൂടി കാത്തിരിക്കേണ്ടിവരും.

Latest