Connect with us

Covid19

കോഴിക്കോടും കൊല്ലത്തുമായി മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

കോഴിക്കോട്/കൊല്ലം| സംസ്ഥാനത്ത് മൂന്ന് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയില്‍ ഒരാളും കോഴിക്കോട് ജില്ലയില്‍ രണ്ട് പേരുമാണ് കൊവിഡ് ബാധിച്ച് മരിച്ചത്.

കൊവിഡ് ചികിത്സയിലായിരുന്ന കൊട്ടാരക്കര തലച്ചിറ സ്വദേശി അസ്മബീവി (73) ആണ് കൊല്ലത്ത് മരിച്ചത്. ജുലൈ 20നാണ് ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം ഗുരുതരമായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവേ ആയിരുന്നു മരണം.

കോഴിക്കോട് പള്ളിക്കണ്ടി കെ ടി ആലിക്കോയ (77) ആണ് കൊവിഡ് ബാധിച്ച് മരിച്ച രണ്ടാമത്തെയാള്‍. ഇയാളുടെ നാല് കുടുംബാംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
63 വയസ്സുകാരനായ മുഹമ്മദ് ആണ് ജില്ലയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍.