Connect with us

Covid19

മണിപ്പൂരിൽ ആദ്യ കൊവിഡ് മരണം

Published

|

Last Updated

ഇംഫാൽ | മണിപ്പൂരിൽ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചു. റീജ്യനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലായിരുന്ന 56 കാരനാണ് ഇന്ന് മരിച്ചത്. തൗബാൽ ജില്ലയിലെ ഖോംഗ്‌ജോം സപാം ഗ്രാമവാസിയായ ഇദ്ദേഹത്തെ ഗുരുതര കിഡ്‌നിരോഗവും പ്രമേഹവും പിടിപെട്ടതിനെ തുടർന്ന് മെയ് 22 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് പുലർച്ചെ മരിച്ചു.

2,317 കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1,612 പേർ രോഗമുക്തരായി. 705 രോഗികളാണ് നിലവിൽ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ കൊവിഡ് മുക്തരുടെ നിരക്ക് 69.70 ആണ്.

Latest