Connect with us

Covid19

കൊവിഡ്: ട്രംപ് ജൂനിയറിന്റെ അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തി ട്വിറ്റർ

Published

|

Last Updated

വാഷിംഗ്ടൺ| കൊവിഡുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയെന്നാരോപിച്ച് ട്രംപ് ജൂനിയറിന്റെ അക്കൗണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതായി ട്വിറ്റർ അറിയിച്ചു. കൊറോണവൈറസ് ചികിത്സക്കായി മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കാം എന്ന തരത്തിൽ തെറ്റായ അവകാശവാദങ്ങൾ പങ്കുവെച്ചതിനെത്തുടർന്ന് യു. എസ് പ്രസിഡന്റിന്റെ മൂത്ത മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന് ട്വിറ്റർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ഫേസ്ബുക്ക്, യൂട്യൂബ് എന്നിവയിൽ പോസ്റ്റ് ചെയ്ത വീഡിയോ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. എന്നാൽ തെറ്റായ വിവരം നൽകി എന്നാരോപിച്ച് യൂട്യൂബും ഫേസ്ബുക്കും ഈ വീഡിയോ നീക്കം ചെയ്യുകയായിരുന്നു. ഹൈഡ്രോക്‌സിക്ലോറോക്വിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉന്നയിച്ച യു എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ മരുന്നിന്‌റെ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു.