Connect with us

National

നേപ്പാളിലേക്ക് റെയില്‍പദ്ധതി നടപ്പാക്കാനൊരുങ്ങി ചൈന

Published

|

Last Updated

ബെയ്ജിംഗ്| ലഹ്‌സ മുതല്‍ കാഠ്മണ്ഡു വരെയും ഇന്ത്യാ- നേപ്പാള്‍ അതിര്‍ത്തിയായ ലുംബിനി വരെയുമുള്ള നിര്‍ദിഷ്ട തന്ത്രപ്രധാന അതിവേഗ റെയില്‍പാത സ്ഥാപിക്കാനുള്ള അടിത്തറ പാകി ചൈന. ഇന്ത്യയും ചൈനയും, ഇന്ത്യയും നേപ്പാളും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈന ഇത്തരമൊരു നീക്കവുമായി മുന്നോട്ട് പോകുന്നത്.

റെയില്‍ പദ്ധതിയുടെ ചിത്രം ചൈന പുറത്ത് വിട്ടിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ബുദ്ധന്റെ ജന്‍മസ്ഥലമായ ലുംബിനി വരെയുള്ള റെയില്‍പാത 2008 ലാണ് ആദ്യമായി നടപ്പാക്കാന്‍ ചൈന ഒരുങ്ങിയത്. 2015നുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ചൈന ശ്രമിക്കുന്നത്. നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെങ്കിലും പദ്ധതി നടപ്പാക്കുന്നതിനായുള്ള സാധ്യതാ പഠനത്തിന്റെ ഭാഗമായണ് ചൈന സവര്‍വേ സംഘടിപ്പിച്ചതെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 300 യു എസ് ഡോളര്‍ ആണ് പദ്ധതി ചെലവായി കണക്കാക്കുന്നത്.

നിരവധി തുരങ്കളും പാലങ്ങളും ഉപയോഗിച്ചുള്ള പദ്ധതി സങ്കീര്‍മമാണ്. ചെലവ് നേപ്പാള്‍ വഹിക്കണമെന്ന് ചൈന ആവശ്യപ്പെട്ടതോടെയാണ് ഇത് വൈകിയത്. അതേസമയം, റെയില്‍ പദ്ധതിയിലൂടെ ചൈനയുടെ സ്വാധീനത്തെ പ്രതിരോധിക്കാന്‍ ഇന്ത്യ നേപ്പാളിലേക്ക് റെയില്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇന്ത്യക്കും നേപ്പാളിനുമിടയില്‍ ആറ് ക്രോസ് ബോര്‍ഡര്‍ റെയില്‍വേ ലൈനുകള്‍ ഇതുവരെ നിര്‍ദേശിച്ചട്ടുണ്ട്. 2018ല്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ ഒപി ലി ഇന്ത്യ സന്ദര്‍ശിച്ചപ്പോഴാണ് ഇത് സംബന്ധിച്ച കരാറില്‍ ഒപ്പ് വെച്ചത്.

---- facebook comment plugin here -----

Latest