Connect with us

Covid19

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷം കടന്നു; 34,193 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. 15,33,936 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 24 മണിക്കൂറിനിടെ 48,513 പേര്‍ പുതുതായി രോഗബാധിതരായി. 768 മരണവും 24 മണിക്കൂറിനിടെ സംഭവിച്ചു. ആകെ 34,193 മരണങ്ങളാണ് കൊവിഡ് ബാധിച്ച് രാജ്യത്തുണ്ടായത്. 2.25 ശതമാനമാണ് മരണ നിരക്ക്. നിലവില്‍ 5,09,447 പേരാണ് ചികിത്സയിലുള്ളത്. 9,88,029 പേര്‍ രോഗമുക്തരായി. 64.24 ശതമാനമാണ് രോഗമുക്തി നിരക്ക്. 1,77,43,740 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയതെന്ന് ഐ സി എം ആര്‍ അറിയിച്ചു. ഇന്നലെ മാത്രം 4,08,855 സാമ്പിളുകള്‍ പരിശോധിച്ചു.

മഹാരാഷ്ട്ര തന്നെയാണ് രോഗ വ്യാപനത്തില്‍ ഏറ്റവും മുന്നിലുള്ളത്. 3,91,440 കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. 14,165 പേരുടെ ജീവന്‍ പൊലിഞ്ഞു. 2,32,277 പേര്‍ക്ക് രോഗം ഭേദമായി. തമിഴ്‌നാട് (സ്ഥിരീകരിച്ചത്: 2,27,688, മരണം: 3,659), ഡല്‍ഹി (1,32,275- 3,881), ആന്ധ്രപ്രദേശ് (1,10,297- 1,148), കര്‍ണാടക (1,07,001- 2,057), യു പി (73,951- 1,497), പശ്ചിമ ബംഗാള്‍ (62,964- 1,449), തെലങ്കാന (62,964- 492), ഗുജറാത്ത് (57,982- 2,368), ബിഹാര്‍ (43,591- 269), രാജസ്ഥാന്‍ (38,964- 650) എന്നിങ്ങനെയാണ് ഇതര സംസ്ഥാനങ്ങളിലെ കണക്ക്.