Connect with us

National

ഹാന്‍ഡ് സാനിറ്റൈസര്‍ വില്‍പ്പനക്ക് ഇനി ലൈസന്‍സ് ആവശ്യമില്ല

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ വ്യാപകമായി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് വേണ്ടി സാനിറ്റൈസര്‍ സംഭരിക്കുന്നതിനും വില്‍ക്കുന്നതിനുമുള്ള ലൈസന്‍സിന്റെ ആവശ്യകത കേന്ദ്രം ആരോഗ്യ മന്ത്രാലയം ഒഴിവാക്കി.

ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമമനുസരിച്ചാണ് മന്ത്രാലയം ഇളവ് അനുവദിച്ചത്. എന്നാല്‍ ചില്ലറ വ്യാപാരികള്‍ കാലാവധി കഴിഞ്ഞ ശേഷം ഇത് വില്‍പ്പന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞു.

ഹാന്‍ഡ് സാനിറ്റൈസറിന്റെ വില്‍പ്പന ലൈസന്‍സ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ മന്ത്രാലയത്തിന് ലഭിച്ചെന്നും അവര്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ സാനിറ്റൈസര്‍ വളരെ അത്യാവിശമാണെന്നും പൊതുജനങ്ങള്‍ക്ക് ഇത് എളുപ്പത്തല്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഉത്തരവില്‍ പറയുന്നു.