Connect with us

National

ഇന്‍ഡോ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലി കള്ളക്കടത്ത് വര്‍ധിക്കുന്നുവെന്ന് ബി എസ് എഫ്

Published

|

Last Updated

ദിസ്പൂര്‍| ഇന്‍ഡോ- ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലി കള്ളക്കടത്ത് വര്‍ധിക്കുന്നുവെന്ന് ബി എസ് എഫ് പറയുന്നു. അസമിലെ ഇന്‍ഡോ- ബെംഗ്ലാദേശ് അതിര്‍ത്തിയായ സല്‍മാര്‍, ദുബ്രി ജില്ലകളില്‍ നിന്ന് 150 കന്നുകാലികളെയാണ് ബി എസ് എഫ് പിടിച്ചെടുത്തത്. കഴിഞ്ഞ 72 മണിക്കൂറിനിടെയാണ് ഇത്രയും കന്നുകാലികളെ പിടിച്ചെടുത്തത്.

അസമിലെ വെള്ളപ്പൊക്കം മുതലെടുത്ത് കന്നുകാലി കള്ളക്കടത്ത് സംഘം ഇന്ത്യയില്‍ നിന്ന് ബെംഗ്ലാദേശിലേക്ക് കാലികളെ കടത്തുകയാണെന്നും ബി എസ് എഫ് പറഞ്ഞു. കാലികളെ കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ബി എസ് എഫ് സൗത്ത് സല്‍മാര ജില്ലാ പോലീസ് സംയുക്തമായി മുത്തഖോവ, മത്‌ഖോള ഗ്രാമ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ബ്രഹ്മപുത്ര നദിക്കടുത്ത് നിന്ന് 41 കന്നുകാലികളെ പിടിച്ചെടുത്തു.

കള്ളക്കടത്തുകാര്‍ പല വിദ്യകളും ഉപയോഗിച്ചാണ് കാലികളെ കടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം അസമിന്റെയും മേഘാലയുടെയും ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നിന്ന് കടത്താന്‍ ശ്രമിച്ച 15,000 കാലികളെയാണ് അതിര്‍ത്തി സുരക്ഷാ സേന പിടിച്ചെടുത്തത്.

Latest