Connect with us

Career Education

പി എസ് സി: 35 തസ്തികകളിലേക്ക് ഉടൻ വിജ്ഞാപനം

Published

|

Last Updated

തിരുവനന്തപുരം | 35 തസ്തികകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ പി എസ് സി തീരുമാനം. ജനറൽ -സംസ്ഥാനതലത്തിലായി അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഫാമിലി മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ നെഫ്രോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ റീപ്രൊഡക്ടീവ് മെഡിസിൻ, അസിസ്റ്റന്റ് പ്രൊഫസർ ഇൻ കാർഡിയോ വാസ്‌കുലാർ ആൻഡ് തൊറാസിക് സർജറി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഓർത്തോ പീഡിക്‌സ്.

അസിസ്റ്റന്റ് പ്രൊഫസർ ഇൻ മലയാളം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സംസ്‌കൃതം, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സോഷ്യൽ സ്റ്റഡീസ്, അസിസ്റ്റിന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്‌സ് (ഇവ നാലും തസ്തികമാറ്റം മുഖേന നേരിട്ടുള്ള നിയമനത്തിന്റെ അഭാവത്തിൽ).

അഗ്രോണമിസ്റ്റ്, സയന്റിഫിക് ഓഫീസർ (ബയോളജി), സയന്റിഫിക് ഓഫീസർ (ഫിസിക്‌സ്), സയന്റിഫിക് ഓഫീസർ (കെമിസ്ട്രി), ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (സമാന കാറ്റഗറിയിലുളള ചീഫ് ഇൻസ്‌പെക്ടിംഗ് ഓഫീസർ/പ്രിൻസിപ്പൽ)(പാർട്ട് 1-ജനറൽ കാറ്റഗറി), അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (സമാന കാറ്റഗറിയിലുളള ചീഫ് ഇൻസ്‌പെക്ടിങ് ഓഫീസർ/പ്രിൻസിപ്പൽ)(സൊസൈറ്റി കാറ്റഗറി), മെഡിക്കൽ സോഷ്യൽ വർക്കർ, റീജ്യനൽ മാനേജർ (സമാന കാറ്റഗറിയിലുള്ള ഫിനാൻസ് മാനേജർ ഗ്രേഡ് 1, ഫിനാൻസ് മാനേജർ ഗ്രേഡ് 2, അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി -ജനറൽ കാറ്റഗറി), റീജ്യനൽ മാനേജർ (സമാന കാറ്റഗറിയിലുള്ളഫിനാൻസ് മാനേജർ ഗ്രേഡ് 1, ഫിനാൻസ് മാനേജർ ഗ്രേഡ് 2, അഗ്രികൾച്ചറൽ ഡെവലപ്‌മെന്റ് മാനേജർ ആൻഡ് കോർ ഫാക്കൽറ്റി -സൊസൈറ്റി കാറ്റഗറി). മാട്രൺ (ഫീമെയിൽ)(എൻജിനീയറിംഗ്/പോളിടെക്‌നിക് ഹോസ്റ്റൽസ്), കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ)(ട്രെയിനി), ഓവർസീയർ ഗ്രേഡ്3/വർക് സൂപ്രണ്ട് ഗ്രേഡ് 2, സെയിൽസ് അസിസ്റ്റന്റ് എന്നിവയാണ് തസ്തികകൾ.

ജനറൽ- ജില്ലാതത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2/സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികയിലാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. എൻ സി എ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലത്തിൽ അക്കൗണ്ട്‌സ് ഓഫീസർ (പാർട്ട് 1- ജനറൽ കാറ്റഗറി)(ഈഴവ, തിയ്യ, ബില്ലവ, പട്ടികജാതി), അക്കൗണ്ട്‌സ് ഓഫീസർ (പാർട്ട് 2 – സൊസൈറ്റി കാറ്റഗറി)(ഈഴവ, തിയ്യ, ബില്ലവ), സെക്യൂരിറ്റി ഗാർഡ്(പട്ടികവർഗ്ഗം), ഡ്രൈവർ(ഈഴവ, തിയ്യ, ബില്ലവ) തസ്തികകളിലും സമാന വിഭാഗം ജില്ലാ തലത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ(ട്രെയിനി) (പട്ടികജാതി വിഭാഗത്തിൽനിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലുമാണ് വിജ്ഞാപനം പുറപ്പെടുവിക്കുക.

അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ഈ വർഷം 31 വരെയുള്ള ഒഴിവുകൾ സ്വീകരിക്കുന്നതിനും അറിയിക്കുന്നതിനും തപാൽ, ഇ-മെയിൽ, ഇ-വേക്കൻസി രീതി തുടരുവാനും യോഗം തീരുമാനിച്ചിട്ടുണ്ട്.

Latest