Connect with us

National

ഹർജിയിൽ നടപടി നീട്ടി; രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനം സുപ്രിംകോടതിയിൽ ചോദ്യം ചെയ്യാനൊരുങ്ങി സ‌്പീക്കർ

Published

|

Last Updated

ജയ്‌പൂർ| രാജസ്ഥാനിലെ ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാൻ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി സ്പീക്കർ. അയോഗ്യതാ നോട്ടീസിനെതിരെ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും നൽകിയ ഹർജിയിൽ നടപടി നീട്ടിവെക്കാനുള്ള രാജസ്ഥാൻ ഹൈക്കോടതിയുടെ തീരുമാനം സുപ്രിംകോടതിയിൽ ചോദ്യം ചെയ്യാനാണ് സ്പീക്കർ സി പി ജോഷിയുടെ തീരുമാനം. ഇതോടെ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി സുപ്രിംകോടതിയിൽ വിഷയമാകും.

സച്ചിൻ പൈലറ്റടക്കമുള്ള 19 വിമത കോൺഗ്രസ് എംഎൽഎമാർക്കെതിരെ മൂന്ന് ദിവസത്തേക്ക് നടപടി പാടില്ലെന്നാണ് കോടതി നേരത്തേ പറഞ്ഞത്. എന്നാൽ ചൊവ്വാഴ്ച പ്രഖ്യാപിക്കേണ്ട കോടതി തീരുമാനം വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സുപ്രീംകോടതിയിൽ ഹൈക്കോടതിയുടെ കാലതാമസവും ഇടപെടലും സ്പീക്കർ ചോദ്യം ചെയ്യും. കൂറുമാറ്റ വിരുദ്ധതയെക്കുറിച്ച് തീരുമാനിക്കാൻ സ്പീക്കറിന് മാത്രമേ കഴിയൂ എന്ന് സുപ്രീംകോടതി നന്നായി നിർവചിച്ചിരിക്കുന്നു. നോട്ടീസ് അയയ്ക്കാൻ സ്പീക്കറിന് പൂർണ അധികാരമുണ്ട്, “”സി.പി ജോഷി മാധ്യമങ്ങളോട് പറഞ്ഞു.

അംഗങ്ങളെ അയോഗ്യരാക്കുന്നതിൽ കോടതികൾക്ക് അധികാരമില്ലെന്ന് മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ്വി കോടതിയിൽ വാദിച്ചിരുന്നെങ്കിലും അയോഗ്യത നടപടികൾ ആരംഭിക്കാനുള്ള സ്പീക്കറുടെ തീരുമാനം നീട്ടിവെക്കാൻ കോടതി നിർദ്ദേശിക്കുകയായിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് നടപടി നീട്ടിവെക്കാൻ സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, സച്ചിനെ കോൺഗ്രസിലേക്ക് തിരിച്ചെത്തിക്കാൻ ഉന്നതതലത്തിൽ ചർച്ചകൾ സജീവമായിക്കൊണ്ടിരിക്കുകയാണ്.

---- facebook comment plugin here -----

Latest