Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: മലപ്പുറം സ്വദേശി അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ ഒരാളെക്കൂടി കസ്റ്റംസ് അറസ്റ്റു ചെയ്തു. മലപ്പുറം മഞ്ചേരി സ്വദേശി പുളിക്കുന്നത്ത് വീട്ടില്‍ ഹംസാത് അബ്ദുള്‍ സലാം ആണ് അറസ്റ്റിലായത്.

കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണം വാങ്ങുന്നതിനായി ഇയാള്‍ പണം നിക്ഷേപിച്ചെന്നാണ് വിവരം. ഇയാളെ ഇന്ന് കൊച്ചി കസ്റ്റംസ് ഓഫീസില്‍ എത്തിച്ച് ചോദ്യം ചെയ്യും.