Connect with us

Gulf

സഊദിയില്‍ കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു

Published

|

Last Updated

ദമാം | സഊദി അറേബ്യയിലെ അല്‍ ഖര്‍ജില്‍ കൊവിഡ്- 19 ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി മരിച്ചു. നെടുമങ്ങാട് മേമല സുന്ദരവിലാസത്തില്‍ ഗണേശന്‍ ആശാരി- ചെല്ലമ്മാള്‍ ദമ്പതികളുടെ മകന്‍ സുന്ദരേശന്‍ ആശാരിയാണ് (54) മരിച്ചത്.

നേരത്തേ പക്ഷാഘാതം പിടിപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. തുടര്‍ന്നുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഭാര്യ: ശ്രീകുമാരി, മക്കള്‍: സൂര്യ, സാന്ദ്ര.