Connect with us

Covid19

കൊണ്ടോട്ടി മത്സ്യ മാർക്കറ്റ് അടച്ചു

Published

|

Last Updated

കൊണ്ടോട്ടി I കൊണ്ടോട്ടി മത്സ്യ മൊത്ത വിതരണ കേന്ദ്രത്തിലെ എട്ട് തൊഴിലാളികൾക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്നു മത്സ്യ മൊത്ത വിതരണ കേന്ദ്രം അടച്ചു. കഴിഞ്ഞ 14,15 തീയതികളിൽ കണ്ണൂർ ജില്ലയിൽ നിന്ന്  മത്സ്യവുമായെത്തിയ രണ്ട് പേരിൽ നിന്നാണ് ഇവർക്ക് രോഗം പകർന്നത്.
ഇവർ കൊണ്ടോട്ടിയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചതായും ലോഡ്ജുകളിൽ താമസിച്ചതായും വ്യക്തമായിട്ടുണ്ട്. കൊവിഡ് ബാധിച്ചവരെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്..