Connect with us

Ongoing News

ടി 20 ലോകകപ്പ് മാറ്റിവെക്കുമോ? ഇന്നറിയാം

Published

|

Last Updated

ദുബൈ | ആസ്‌ത്രേലിയ വേദിയാകേണ്ട ടി 20 ലോകകപ്പ് മാറ്റിവെക്കുമോയെന്ന് ഇന്നറിയാം. ഇന്ന് ചേരുന്ന ഐ സി സി യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൊവിഡ് പശ്ചാത്തലത്തിൽ വീഡിയോ കോൺഫറൻസിലൂടെയാകും യോഗം ചേരുക. നിലവിൽ നിശ്ചയിച്ച പ്രകാരം ഒക്ടോബറിലും നവംബറിലുമായാണ് ടി20 ലോകകപ്പ് നടക്കേണ്ടത്. എന്നാൽ, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടൂർണമെന്റ് സംഘടിപ്പിക്കുക എന്നത് കടുത്ത വെല്ലുവിളിയാണ്. ലോകകപ്പ് അടുത്ത വർഷത്തേക്ക് നീട്ടിവെക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഐ സി സി യുടെ ലോകകപ്പ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ബി സി സി ഐ. ലോകകപ്പ് നീട്ടിവെച്ചാൽ, ഒക്ടോബറിലും നവംബറിലുമായി ഐ പി എൽ നടത്താനാണ് ബി സി സി ഐ ആലോചിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ ഐ പി എൽ സംഘടിപ്പിക്കാൻ കഴിയില്ല. അതിനാൽ, യു എ ഇയിൽ വെച്ച് നടത്താനാണ് ആലോചന.

Latest