Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് കൊവിഡ്- 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രന്‍ ആണ് മരിച്ചത്. 56 വയസ്സായിരുന്നു.

വൃക്കരോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് മൃതദേഹം നാളെ സംസ്‌കരിക്കും.

ഇതോടെ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് ഒമ്പത് പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ മരണം 43 ആയി.