Connect with us

Covid19

സഊദിയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി മരിച്ചു

Published

|

Last Updated

യാമ്പു | സഊദി അറേബ്യയില്‍ കൊവിഡ്- 19 ബാധിച്ച് ചികിത്സയിലായിരുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി മരിച്ചു. പെരിന്തല്‍മണ്ണ അരക്കുപറമ്പ് അലനല്ലൂര്‍ സ്വദേശി ഓങ്ങല്ലൂര്‍ മുഹമ്മദ് അബൂബക്കര്‍ (57 ) ആണ് മരിച്ചത്.

ശ്വാസ തടസ്സം കാരണം ഒരാഴ്ച മുമ്പാണ് അബൂബക്കറിനെ യാമ്പു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം യാമ്പുവില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

പിതാവ്: പരേതനായ ഓങ്ങല്ലൂര്‍ അബൂബക്കര്‍, മാതാവ്: ആമിനക്കുട്ടി, ഭാര്യ: ആഇശ, മക്കള്‍: സുല്‍ഫത്ത് റസ്ന, ജസ്‌ന, സല്‍മാനുല്‍ ഫാരിസ്, മരുമക്കള്‍: ഹാരിസ് പെരിന്തല്‍മണ്ണ, ശമീര്‍ താഴേക്കോട്, സഹോദരങ്ങള്‍: ഉസ്മാന്‍, അബ്ദുര്‍റസാഖ്, അബ്ദുസ്സലാം, ശംസുദ്ദീന്‍, യൂനുസ്, സൈനുല്‍ ആബിദ്, സുബൈദ, സഫിയ, ഉമ്മുകുല്‍സു, ഹസനത്ത്, ജമീല.

Latest