Connect with us

Education

എൽ എസ് എസ്, യു എസ് എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

Published

|

Last Updated

തിരുവനന്തപുരം| 2020 ഫെബ്രുവരിയിൽ നടന്ന എൽ എസ് എസ് / യു എസ് എസ് (L S S/ U S S) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 82,424 വിദ്യാര്‍ഥികള്‍ യു എസ് എസ് പരീക്ഷ എഴുതിയതില്‍ 8,892 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. 98,785 വിദ്യാര്‍ഥികള്‍ എല്‍ എസ് എസ് പരീക്ഷ എഴുതിയതില്‍ 27,190 പേര്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13,961 വിദ്യാര്‍ഥികള്‍ ഈ വര്‍ഷം എല്‍ എസ് എസ് സ്‌കോളര്‍ഷിപ്പിനും 428 പേര്‍ യു എസ് എസ് സ്‌കോളര്‍ഷിപ്പിനും അർഹരായി. പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralapareekshabhavan.in-ൽ ലഭ്യമാണ്.

ഫെബ്രുവരി 29 ശനിയാഴ്ചയായിരുന്നു പരീക്ഷ നടന്നത്. സംസ്ഥാന സിലബസിൽ നാലാം ക്ലാസിൽ പഠിക്കുന്ന മിടുക്കരായ കുട്ടികളെ കണ്ടെത്തുന്നതിനാണ് എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷ നടത്തുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്നവർക്കായാണ് യു എസ് എസ് പരീക്ഷ. രണ്ട് ഭാഗങ്ങളായാണ് പരീക്ഷ നടത്തുന്നത്.

80 മാർക്കിന്ർറെ ചോദ്യങ്ങളുള്ള എൽ എസ് എസ് പരീക്ഷയിൽ 48 മാർക്ക് നേടുന്നർ സ്‌കോളർഷിപ്പിന് അർഹരാകും. യു എസ് എസ് പരീക്ഷക്ക് 90 മാർക്കിന്ർറെ ചോദ്യങ്ങളാണുണ്ടാകുക. 70 ശതമാനം സ്‌കോർ ചെയ്താൽ സ്‌കോളർഷിപ്പ് ലഭിക്കും.

Latest