Connect with us

Covid19

സഹോദരന് കൊവിഡ്; സൗരവ് ഗാംഗുലി ഹോം ക്വാറൻറൈനിൽ

Published

|

Last Updated

കൊൽക്കത്ത | ബി സി സി ഐ പ്രസിഡൻറ് സൗരവ് ഗാംഗുലിയെ ക്വാറൻറൈനിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻറെ സഹോദരൻ സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് അദ്ദേഹത്തെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്.

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ ജോയിൻറ് സെക്രട്ടറിയാണ് സ്‌നേഹാശിഷ് ഗാംഗുലി. ഇദ്ദേഹത്തിന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ബെല്ലെ വ്യൂ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. ബംഗാൾ ആഭ്യന്തര ക്രിക്കറ്റ് താരമായിരുന്നു സ്‌നേഹാശിഷ്.

ഈ മാസം എട്ടിന് കുടുബാംഗങ്ങള്‍ക്കൊപ്പം ഗാംഗുലി തന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ മാസം ഭാര്യക്കും ഭാര്യാ മാതാവിനും പിതാവിനും കൊവിഡ് സ്ഥിരീകരിച്ചതോടെ സ്‌നേഹാശിഷിനും അസുഖം ബാധിച്ചതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചു കൊണ്ട് അദ്ദേഹം തന്നെ രംഗത്തു വരികയായിരുന്നു. പശ്ചിമ ബംഗാളില്‍ ഇതിനകം 32,838 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.