Connect with us

Ongoing News

പ്രീമിയര്‍ ലീഗ് സമ്മര്‍ ട്രാന്‍സ്ഫര്‍ ജൂലൈ 27 മുതല്‍

Published

|

Last Updated

ലണ്ടന്‍ | പ്രീമിയര്‍ ലീഗില്‍ ഈ വര്‍ഷത്തെ സമ്മര്‍ ട്രാന്‍സ്ഫര്‍ ജൂലൈ 27 മുതല്‍ ആരംഭിക്കും. ഒക്ടോബര്‍ അഞ്ച് വരെ പത്ത് ആഴ്ചകളാണ് ട്രാന്‍സ്ഫര്‍ കാലം. ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗിനുള്ള ആഭ്യന്തര കൈമാറ്റം ഒക്ടോബര്‍ 16 വരെയുണ്ടാകും.

പ്രീമിയര്‍ ലീഗ് പ്രഖ്യാപിച്ച താര കൈമാറ്റ കാലയളവിന് ഫിഫയുടെ അനുമതി ലഭിക്കണം. കൊവിഡ് വ്യാപനവും സീസണ്‍ അവസാനിക്കാനുള്ള കാലതാമസവും കാരണമാണ് വേനല്‍ക്കാല കൈമാറ്റം വൈകിയത്. ഒക്ടോബര്‍ അഞ്ചിനാണ് ഇ എഫ് എല്‍ കൈമാറ്റം ആരംഭിക്കുക.

ഈ സമയത്ത് പ്രീമിയര്‍ ലീഗ് ക്ലബുകള്‍ക്ക് മാത്രമാണ് ഇ എഫ് എല്‍ ക്ലബുമായി കളിക്കാരെ കൈമാറാന്‍ സാധിക്കുക. കഴിഞ്ഞ ഒന്നാം തീയതിയാണ് പുതിയ കളിക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിന് ക്ലബുകള്‍ക്ക് ഒരു ദിവസത്തെ സമയം അനുവദിച്ചിരുന്നത്.

Latest