Connect with us

Covid19

ആശങ്കയേറുന്നു: സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ്; 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ . ഇതില്‍ 96 വിദേശത്തുനിന്നും എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയ 76 പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു.

സമ്പര്‍ക്കം മൂലം 432 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായിരിക്കുന്നത്. അതില്‍ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഒമ്പത് ഡിഎസ്സി ജവാന്മാര്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. 196 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

പാലക്കാട് ജില്ലയിൽ നിന്നുള്ള 53 പേരുടെയും, മലപ്പുറം ജില്ലയിൽ നിന്നുള്ള 44 പേരുടെയും (പാലക്കാട് 2, തൃശൂർ 1), പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 19 പേരുടെയും, കാസർകോട് ജില്ലയിൽ നിന്നുള്ള 17 പേരുടെയും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേരുടെയും (പത്തനംതിട്ട1, മലപ്പുറം 1), കോട്ടയം ജില്ലയിൽ നിന്നുള്ള 13 പേരുടെയും (പത്തനംതിട്ട 3, ഇടുക്കി 1), തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 11 പേരുടെയും (കൊല്ലം1),കണ്ണൂർ ജില്ലയിൽ നിന്നുള്ള 10 പേരുടെയും (കോഴിക്കോട് 1, കാസർകോട് 4), കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നുള്ള 3 പേരുടെയും, എറണാകുളം, തൃശൂർ, വയനാട് ജില്ലകളിൽ നിന്നുള്ള ഓരോരുത്തരുടെ വീതവും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

24 മണിക്കൂറിനുള്ളില്‍ 16444 സാംപിള്‍ പരിശോധിച്ചു. 1,84,601 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതില്‍ 4989 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 602 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 2,60,356 സാമ്പിളുകള്‍ ഇതുവെ പരിശോധനയ്ക്കയച്ചു. ഇതില്‍ 7485 സാംമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

9553 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 4880 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

16 പ്രദേശങ്ങള്‍ കൂടി ഇന്ന് പുതിയതായി ഹോട്ട്സ്പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തി. ആകെ 234 ഹോട്ട്്പോട്ടുകളാണ് നിലവിലുള്ളത്.

---- facebook comment plugin here -----

Latest