Connect with us

National

മുംബൈയിൽ അതിവേഗ ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതി മരിച്ചു

Published

|

Last Updated

മുംബൈ| മുംബൈയിൽ അതിവേഗ ബസ് ഇടിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവതി മരിച്ചു. മുംബൈയിലെ ജോഗേശ്വരിയിലെ എസ് വി റോഡിൽ ഇന്നലെയായിരുന്നു സംഭവം. ബാന്ദ്ര ആസ്ഥാനമായുള്ള ബാങ്കിലെ ജോലിക്കാരിയായ ഫെമിന ഷെയ്ക്ക് (25) ആണ് മരിച്ചത്. അശ്രദ്ധമായി വാഹനമോടിച്ചിരുന്ന ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാവിലെ സഹോദരനൊപ്പം ബൈക്കിൽ ജോലിസ്ഥലത്തേക്ക് പോവുകയായിരുന്ന ഇവരെ എസ് വി റോഡിൽ വച്ച് ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് പോവുകയും ഇരുവരും നിലത്തേക്ക് വീഴുകയും ആയിരുന്നു. നിലത്ത് വീണ ഫെമിനയുടെ ദേഹത്തിൽ േബസ് കയറുകയായിരുന്നു. സഹോദരൻ ഗുരുതര പരിക്കുകളോടെ ആൾുപത്രിയിൽ ചികിത്സയിലാണ്.

അശ്രദ്ധമായ ഡ്രൈവിംഗ്, അമിത വേഗത എന്നീ വകുപ്പുകൾ ചുമത്തി ഡ്രൈവർക്കെതിരെ കേസെടുത്തു.

Latest