Connect with us

National

പശ്ചിമ ബംഗാളിൽ ടി എം സി നേതാവിന് വെടിയേറ്റു

Published

|

Last Updated

കൊൽക്കത്ത | പശ്ചിമബംഗാളിൽ പട്ടാപ്പകൽ ടി എം സി നേതാവിന് വെടിയേറ്റു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ കാക്കിനാരയിലാണ് സംഭവം. രണ്ട് ബൈക്കുകളിലായെത്തിയ അക്രമണകാരികളാണ് തൃണമൂൽ കോൺഗ്രസ് നേതാവ് ധർമേന്ദ്ര സിംഗിനെ വെടിവെച്ചത്. പ്രദേശത്തെ  സജീവ ടി എം സി പ്രവർത്തകനാണ് ഇദ്ദേഹം.

നേരത്തേ ബി ജെ പിയിലുണ്ടായ സിംഗ് അടുത്തിടെയാണ് ടി എം സിയിൽ ചേർന്നത്. 40 കാരനായ ധർമേന്ദ്ര സിംഗ് തന്റെ വീടിനടുത്തുള്ള ആര്യ സമാജ് കണക്ടറിലെ ചുരിവാൾ ടെക്‌നോപാർക്ക് പ്രൈവറ്റ് ലിമിറ്റഡിന് സമീപത്ത് നിൽക്കുമ്പോൾ ഇന്ന് ഉച്ചയോടെയാണ് വെടിവെപ്പുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആദ്യം ഭട്ട്പാറ സ്റ്റേറ്റ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയ അദ്ദേഹത്തെ പിന്നീട് കൊൽക്കത്തയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കെതിരെ ഇതുവരെ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല,

---- facebook comment plugin here -----

Latest