Connect with us

Kerala

കണ്ണൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു

Published

|

Last Updated

കണ്ണൂര്‍ | ഇരിക്കൂര്‍ പെരുവളത്തുപറമ്പില്‍ മതില്‍ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് യുവാവ് മരിച്ചു. ശ്രീകണ്ഠപുരം സ്വദേശി ഷുഹൈബ് (25 ) ആണ് മരിച്ചത്.

ഇടിഞ്ഞ് വീഴാറായ മണ്‍തിട്ടയില്‍ മതില്‍ കെട്ടുന്നതിനിടെയാണ് ജോലികാരനായ ഷുഹൈബിന്റെ ദേഹത്തേക്ക് മണ്ണിടിഞ്ഞ് വീണത്. ഗുരുതരമായി പരുക്കേറ്റ ഷുഹൈബിനെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് മരണം സംഭവിച്ചത്.