Connect with us

National

പ്രതിരോധമന്ത്രിയും കരസേനാ മേധാവിയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലഡാക്കിലേക്ക്

Published

|

Last Updated

ന്യൂഡൽഹി| പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി മനോജ് മുകുന്ദ് നരവാനെയും ഈ മാസം 17നും 18നും ലഡാക്ക് അതിർത്തി സന്ദർശിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സൈനിക കമാൻഡർമാരുമായി കൂടിക്കാഴ്ച നടത്തും. സൈനിക പിരിച്ചുവിടലിനായി ഇന്ത്യ-ചൈന സൈന്യങ്ങൾ നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ കാര്യങ്ങളിലെ നിലവിലെ സ്ഥിതിഗതികൾ അവലോകനം ചെയ്യാനാണ് രണ്ട് ദിവസത്തെ ലഡാക്ക് സന്ദർശനത്തിന്റെ ലക്ഷ്യം.

ജൂലൈ 18ന് ജമ്മുകശ്മീരിലെ അതിർത്തി മേഖലകൾ സന്ദർശിക്കും. ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയിലെ സ്ഥിതിഗതികൾ വിലയിരുത്തും. ഇന്ത്യൻ-ചൈനീസ് സൈന്യങ്ങൾ തമ്മിൽ ഇന്ന് നടന്ന 15 മണിക്കൂർ നീണ്ട ചർച്ചയ്ക്ക് ശേഷമാണ് സന്ദർശന കാര്യം പുറത്തുവിട്ടത്.

ജൂലൈ ആദ്യം രാജ്‌നാഥ് സിംഗ് ലഡാക്ക് സന്ദർശിക്കുമെന്ന് സൂചനകൾ ഉണ്ടായിരുന്നു. എന്നാൽ സന്ദർശനം മാറ്റിവെക്കുകയായിരുന്നു.

Latest