Connect with us

Kerala

തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; പാലത്തായി പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ മാറ്റിവെച്ചു

Published

|

Last Updated

കണ്ണൂര്‍ | തലശ്ശേരി കോടതിക്ക് സമീപം ഗ്യാസ് ടാങ്കര്‍ മറിഞ്ഞത് കോടതികളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. ഇതേത്തുടര്‍ന്ന് പാലത്തായി പോക്‌സോ കേസ് പ്രതി കൂനിയില്‍ പത്മരാജന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനായില്ല. മംഗലാപുരത്ത് നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ലോറിയാണ് രാവിലെ 6.45 ഓടെ മറിഞ്ഞത്. വാതകചോര്‍ച്ചയുണ്ടായില്ല.

ടാങ്കര്‍ ലോറി മറിഞ്ഞതിനാല്‍ തലശ്ശേരി ജില്ലാ, സെഷന്‍സ് കോടതികളുടെ പ്രവര്‍ത്തനം ഇന്നത്തേക്ക് നിര്‍ത്തിവക്കുകയായിരുന്നു . ഇന്ന് പരിഗണിക്കാനിരുന്ന പാലത്തായി പോക്‌സോ കേസ് പ്രതി കൂനിയില്‍ പത്മരാജന്റെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും.കേസില്‍ ഇന്നലെ ക്രൈംബ്രാഞ്ച് ഭാഗിക കുറ്റപത്രം നല്‍കിയിരുന്നു.

അതേ സമയം നിലവില്‍ ചുമത്തപ്പെട്ട കുറ്റങ്ങളില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് പ്രതിഭാഗം വാദിക്കുന്നു. അതേസമയം കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് തെളിയിക്കാനുള്ള വിശദ അന്വേഷണം നടക്കുകയാണെന്നും ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

Latest